വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം ഒന്ന്‍

അല്ല, ഈ ഖുര്ആന്‍ അവിടുന്ന് സ്വന്തം രചിച്ചുണ്ടാക്കിയതാണെന്നാണോ ഇക്കൂട്ടര്‍ ആരോപിക്കുന്നത്?! എന്നാല്‍ ഇവര്‍ വിശ്വസിക്കാന്‍ തയ്യാറല്ല എന്നതത്രെ കാര്യം. തങ്ങളുടെ വാദത്തില്‍ സത്യസന്ധരാണെങ്കില്‍, ഇതിനു സമാനമായൊരു തിരുവചനം അവര്‍ രചിച്ചുകൊണ്ടുവരട്ടെ (വിശുദ്ധ ഖുര്ആവന്‍ 52:33-34). വിശുദ്ധ ഖുര്ആവന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയാണെന്ന വാദത്തെ അതിന്റെൊ അവതരണ കാലത്തു വിശുദ്ധ ഖുര്ആനന്‍ സ്വയം തന്നെ പ്രതിരോധിച്ചിട്ടുണ്ട്. …