ദൈവാസ്തിക്യവും ശാസ്ത്രവും: 6 ദൈവമില്ലെങ്കിൽ എങ്ങനെ ജീവനുണ്ടായി?

ലോകപ്രശസ്തനായ നിരീശ്വരവാദി ബയോളജിസ്റ്റ് റിച്ചാർഡ് ഡോക്കിൻസ് തന്റെ The Blind Watchmaker എന്ന പുസ്തകത്തിൽ എഴുതുന്നതു ഇങ്ങനെ വായിക്കാം: “…Although atheism might have been logically tenable before Darwin, Darwin made it possible to be an intellectually fulfilled atheist.”  “ഡാർവിനിനു മുമ്പ് നിരീശ്വരവാദത്തിനു യുക്തിസഹമായി വാദിച്ചു നിൽക്കാമായിരുന്നെങ്കിലും, ധൈഷണികമായി …

ദൈവാസ്തിക്യവും ശാസ്ത്രവും: 5 ശാസ്ത്രം ദൈവത്തിലെത്തുന്നു

നമ്മുടെ ‘യാഥാർഥ്യം’ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഒരു വിശദീകരണ ചട്ടക്കൂട് (an explanatory framework) വേണമെന്നു പറഞ്ഞല്ലോ. അതിനു ഇസ്‌ലാം അധ്യാപനം ചെയ്യുന്നതു പോലെ സമ്പൂർണമായ ഗുണഗണങ്ങളുള്ള, സൃഷ്ടികർത്താവും പരിപാലകനുമായ ഒരു ദൈവം ഉണ്ടെന്ന വിശ്വാസത്തേക്കാൾ മികച്ച യുക്തിയുക്തമായ ഒരു ടൂൾ വേറെയില്ല. ഇക്കാര്യം ശാസ്ത്രലോകവും പരസ്യമായി പറയുന്നു. ലളിതമായി മനസ്സിലാക്കുന്നതിന് ബയോളജിയിൽ നിന്നും ഫിസിക്സിൽ …

ദൈവാസ്തിക്യവും ശാസ്ത്രവും: 4 പ്രൈം റിയാലിറ്റി – സയന്റിഫിക് മെറ്റീരിയലിസം ഇരുട്ടിൽ തപ്പുകയാണ്

മനസിന്റെയും ശരീരത്തിന്റെയും അവസ്ഥകൾ തമ്മിലുള്ള പ്രകടവും വ്യക്തവും വിജാതീയവുമായ വ്യത്യാസങ്ങൾ ഈ പ്രപഞ്ചത്തിലെ സകല സംഗതികളുടെയും പ്രഭവം /പ്രൈം റിയാലിറ്റി ദ്രവ്യം (matter) ആണെന്ന വാദത്തെ തത്വശാസ്ത്രപരമായി ഖണ്ഡിക്കുന്നു. നമ്മുടെ മാനസികാവസ്ഥകൾ ആന്തരികവും സ്വകാര്യവുമാണ്, അവ വ്യക്തിനിഷ്ഠ അനുഭവങ്ങളായി (first-person subjects) മാത്രമേ ഉണ്ടാകൂ. എന്നാൽ, ഫ്രാൻസിbസ് ക്രിക്ക് പറഞ്ഞതുപോലെ ഒരു തന്മാത്ര അല്ലെങ്കിൽ നാഡീകോശം …

ദൈവാസ്തിക്യവും ശാസ്ത്രവും: 3 സ്വയം നിരസിക്കുന്ന ശാസ്ത്രീയ ഭൗതികവാദം

ഓരോരുത്തർക്കും അവനവന്റേതായ ഒരു ഫിലോസഫി ഉണ്ടാകും. നമുക്കതിനെ ലോകവീക്ഷണം എന്നു വിളിക്കാം. ഓരോരുത്തരുടെയും വിശ്വാസവും ഇതിലുൾപ്പെടുന്നു, അവരത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. മതം എന്നു പേരിട്ടെല്ലെങ്കിൽ പോലും ഇങ്ങനെയൊരു ‘വ്യക്തിഗത ഫിലോസഫി’ ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന നേരാണ്. എത്ര തീവ്രവാദിയായ നിരീശ്വരവാദിക്കും ലോകത്തെ നോക്കിക്കാണാൻ അയാളുടേതായ വിശ്വാസങ്ങളാൽ രൂപീകരിക്കപ്പെട്ട ഒരു വ്യാഖ്യാനക്കണ്ണട – interpretive lens – …

ദൈവാസ്തിക്യവും ശാസ്ത്രവും: 2 – നാസ്തികർ വൃത്തത്തിന്റെ തുടക്കം തിരയുന്നു

നമ്മുടെ നാട്ടിൽ ഹൈന്ദവ സന്യാസികൾ പൊതുവെ കാവി നിറമാണ് ധരിക്കുന്നത്. മുസ്‌ലിം പണ്ഡിതൻമാർ വെള്ളയും. തലപ്പാവും ശുഭ്രവസ്ത്രവും ധരിച്ച സന്യാസിയെയോ കാവി അരമുണ്ടു മാത്രമുടുത്ത ഉസ്താദിനെയോ നിങ്ങൾക്കു കാണാനാവില്ല. എന്നുവെച്ച്,  കാവിയെ കുറിച്ചോ വെള്ളയെ കുറിച്ചോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ പറയാമോ? പണ്ഡിതനെന്നോ പാമരനെന്നോ വിശേഷിപ്പിക്കാമോ? തീർച്ചയായും പറ്റില്ല. നിറങ്ങൾക്ക് സ്വന്തമായി മതമോ സ്റ്റാറ്റസോ ഇല്ല.  ഇസ്‌ലാമിന്റെയും …

മഹാമാരി : ദൈവം അനങ്ങാത്തത് എന്തുകൊണ്ട്

ലോകത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ കൊവിഡ് – 19 ന്റെ വ്യാപനത്തിൽ സമൂഹമൊന്നടങ്കം ആശങ്കപ്പെട്ടിരിക്കുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങിയിരിക്കുന്ന ദൈവനിഷേധികളുടെ ചോദ്യമാണിത്. വൈറസ് ബാധയെ ചെറുക്കാൻ ഒരു ചെറുവിരലെങ്കിലും അനക്കാനാവാത്ത, പോട്ടെ, ദാർശനിക നിലവാരമുള്ള, ചിന്തോദ്ദീപകമായ എന്തെങ്കിലുമൊരു ആശയമെങ്കിലും സമർപ്പിക്കാൻ സാധിക്കാത്ത അംഗുലീപരിമിതരായ ചിലർ സോഷ്യൽ മീഡിയയിൽ കാണിക്കുന്ന തിണ്ണബലം മാത്രമാണിതെന്നു സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. …

പ്രാർഥന ഫലിക്കരുതേ എന്നു പ്രാർഥിക്കുന്നവർ!

കൊറോണക്കു മരുന്നു കണ്ടുപിടിച്ചെന്നും ഇല്ലെന്നും വാർത്തകൾ. അതെന്തോ ആവട്ടെ, മരുന്നോ വാക്‌സിനോ കണ്ടുപിടിക്കാൻ വേണ്ടിയുള്ള ഭഗീരഥ യത്നത്തിലാണ് ശാസ്ത്രലോകം. ബ്രേക് ദി ചെയ്ൻ നടപടികൾ പ്രഖ്യാപിച്ചും ക്വാറന്റയ്നെ കുറിച്ചും ശുചിത്വത്തെ പറ്റിയും പ്രത്യേക ബോധവത്കരണ പരിപാടികൾ ആവിഷ്കരിച്ചും 163 രാജ്യങ്ങളിലും സർക്കാർ കഠിനദ്വാനം ചെയ്യുന്നു. മാസ്കും ഗ്ലൗസും സാനിറ്റൈസറുകളും സൗജന്യ വിതരണം ചെയ്തു സന്നദ്ധ സംഘടനകളും ആരോഗ്യ …

കൊറോണ : വിശ്വാസിയും ഭൗതികവാദിയും

ദൈവ വിശ്വാസ കേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടുന്നു. ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളെല്ലാം തുറന്നിട്ടിരിക്കുന്നു. ദൈവം എവിടെ എന്നു ചോദിക്കുന്നവരോട്…സാംക്രമിക രോഗങ്ങൾ വന്നാലെന്തു ചെയ്യണം? രോഗിയെ ചികിത്സിക്കണമെന്നു പറയുന്നതോടൊപ്പം മറ്റുള്ളവർ സ്വീകരിക്കേണ്ട കരുതൽ നടപടികളായി ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ള രണ്ടു നിർദ്ദേശങ്ങൾ ഉദ്ധരിക്കാം. ഒന്ന്: പ്ലേഗ് (അന്നുണ്ടായിരുന്ന സാംക്രമിക രോഗം അതായിരുന്നല്ലോ) ഒരിടത്തുണ്ടെന്നറിഞ്ഞാൽ നിങ്ങളങ്ങോട്ടു പോകരുത്. നിങ്ങളുള്ളയിടത്താണ് അതു വന്നതെങ്കിൽ …

ഇമാം അബൂഹനീഫയും യുക്തിവാദികളും – 2

ഒരു യുക്തിവാദിയോടു സംവദിക്കുകയായിരുന്നു ഇമാം അബൂഹനീഫ റ. അദ്ദേഹം ചോദിച്ചു: “കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം.  പ്രക്ഷുബ്ധമായ കടൽ തിമിർത്താടുന്നു. ഗതിതെറ്റി വീശുന്ന കാറ്റ് ദിശയറിയാതെ നാലുപാടും അടിക്കുന്നു. അത്തരമൊരു അന്തരീക്ഷത്തിൽ കപ്പിത്താനില്ലാതെ ഒരു പായക്കപ്പൽ ശരിയായ ദിശയിൽ തെല്ലും ആടിയുലയാതെ അക്കര പറ്റുമോ? യുക്തിവാദി : അതെങ്ങനെ? കപ്പിത്താൻ വേണം! ഇമാം: ഓഹോ, എങ്കിലീ …

ഇമാം അബൂഹനീഫയും നിരീശ്വരവാദികളും

കുറച്ചു നിരീശ്വരവാദികൾ ഇമാമുൽ അഅ’ളം അബൂഹനീഫ (റ)വിനെ കാണാൻ വന്നു. അവരുടെ ചോദ്യം: “നിങ്ങളുടെ ദൈവം ഏത് വർഷമാണ് ഉണ്ടായത്?”അദ്ദേഹം പറഞ്ഞു: “ചരിത്രവും സമയവും രൂപപ്പെടുന്നതിനു മുമ്പേ അവനുണ്ട്. അവന്റെ ഉൺമക്ക് ആരംഭമില്ല”.തുടർന്നദ്ദേഹം ചോദിച്ചു: “നാലിനു മുമ്പെത്ര?”          “മൂന്ന് “          “മൂന്നിനു മുമ്പോ?”    …