വ്യാജശൈഖുമാരെ സൂക്ഷിക്കുക

ഇമാം റാസി (റ) പറയുന്നത് കാണുക: “നബി (സ്വ) വെട്ടിത്തെളിയിച്ചു തന്ന പരിശുദ്ധവും പരിപാവനവുമായ മാര്‍ഗം പിന്‍പറ്റി ജീവിക്കുകയെന്നതാണ് വ്യാജ ശൈഖിനെയും യഥാര്‍ഥ ശൈഖിനെയും തമ്മില്‍ വിവേചിച്ചറിയുവാനുള്ള മാനദണ്ഡം. തന്റെ ഹൃദയം പരിശുദ്ധവും നിഷ്കളങ്കവുമാണ്. ഔന്നത്യത്തിന്റെ പരമകാഷ്ട പ്രാപിച്ച തനിക്ക് മതത്തിന്റെ വിധിവിലക്കുകള്‍ ബാധകമല്ല. ശരീഅത്തിന്റെ ബന്ധനത്തില്‍ നിന്നു താന്‍ വിമുക്തനായിരിക്കുന്നു. എന്നിങ്ങനെയുള്ള വാദങ്ങളുന്നയിക്കുന്ന ആള്‍ …

നാടകം കളിക്കാമോ?

നാടകം കളിക്കുന്നതിൽ ഇസ്‌ലാമിനു വിരോധമുണ്ടോ ഇല്ലേ  എന്നതല്ല ഈ പോസ്റ്റിന്റെ ഉള്ളടക്കം. പക്ഷെ, മറ്റൊന്നു പറയാതിരിക്കാൻ വയ്യ, ഇത് കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പാരമ്പര്യത്തോടുള്ള അനാദരവാണ്, സംശയമില്ല. ഇസ്‌ലാം സഹസ്രാബ്ധങ്ങളായി വളർന്നു കൊണ്ടേയിരിക്കുന്നു. സ്വന്തമായ പ്രയത്നത്താൽ മനസിലാക്കി വന്നവരേക്കാൾ എത്രയോ മടങ്ങാണ് പൂർവസൂരികളുടെ ജീവിത മാതൃകകളിലൂടെയും പ്രബോധനത്തിലൂടെയും കേരളത്തിലടക്കം ഇസ്‌ലാമിലേക്കു വന്നവർ. എന്നാൽ, ഇതഃപര്യന്തമുള്ള ഇസ്‌ലാം …

ഇബ്നു ഹജരിൽ ഹയ്തമി റ.

#ആരും_മോഹിക്കുന്ന_ജീവിതം! കർമശാസ്ത്രത്തിലെ മാസ്റ്റർപീസ് ആയ ഒരു ഗ്രന്ഥം, അതുതന്നെ പത്തു വാള്യങ്ങള്‍ വെറും പത്തു മാസം കൊണ്ടു രചന പൂര്‍ത്തിയാക്കുക. ആ ഗ്രന്ഥം ലോകമെങ്ങുമുള്ള മഹാപണ്ഡിതശിരോമണികളുടെ എല്ലാ നിലക്കുമുള്ള അവലംബവും ആശ്രയവുമായി തീരുക. പ്രസ്തുത രചനയ്ക്കു ശേഷം  നേരിടുന്ന കര്‍മശാസ്ത്രപരമായ സകലമാന പ്രശ്നങ്ങള്‍ക്കും ആ ഗ്രന്ഥം ഏറ്റവും മികച്ച സിദ്ധൗഷധം ആയി പ്രയോജനപ്പെടുക. സ്വപ്നം മാത്രമായി …

അറിവു പോരേ?

കുറേ വിജ്ഞാനമുണ്ടായാൽ തന്നെ രക്ഷപ്പെട്ടു, കർമത്തിലൊന്നും വലിയ കാര്യമില്ല എന്ന ചിന്ത വരട്ടു തത്വവാദമാണെന്ന് ഹുജ്ജതുൽ ഇസ്‌ലാം ഇമാം ഗസ്സാലി റ. അയ്യുഹൽ വലദിൽ എഴുതിയിട്ടുണ്ട്. വീണ്ടും വീണ്ടും അറിയാനും പഠിക്കാനുമുള്ള മനസ് ഏതവസ്ഥയിലും പ്രശംസനീയമാണ്. അതേസമയം, പഠിച്ചതനുസരിച്ചു ജീവിതം ചിട്ടപ്പെടുത്താൻ സാധിക്കുന്നതാണ് ഏറ്റവും മികച്ച അനുഗ്രഹം. “പുനരുത്ഥാന നാളിൽ ഏറ്റവുമധികം ശിക്ഷിക്കപ്പെടുന്നത് പഠിച്ച വിജ്ഞാനത്തെ …

ഖബ്റാരാധനയോ?

ഖബ്റിനെ ബഹുമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ അതിലേക്കു തിരിഞ്ഞു നിന്നു പ്രാർഥിക്കുന്നതും തൊടുന്നതും സുജൂദ് ചെയ്യുന്നതുമെല്ലാം ഹറാമാണ് എന്ന കാര്യം നിസ്സംശയം ദീനിൽ അറിയപ്പെട്ട കാര്യങ്ങളാകുന്നു. ജൂത നസ്വാറാക്കൾക്കിടയിൽ അങ്ങനെയൊരു പതിവ് നിലനിന്നിരുന്നു. തിരുമേനി സ്വ. അതിനെ നഖശിഖാന്തം വിമർശിച്ചിട്ടുണ്ട് :لعن الله اليهودوالنصارى ; اتخذوا قبور أنبيائهم مساجد “അല്ലാഹു ജൂത നസ്വാറാക്കളെ ശപിച്ചിരിക്കുന്നു, അവർ …

മരിച്ചവർ കേൾക്കുമോ?

ഖബ്ർ സന്ദർശനത്തെ സംബന്ധിച്ചുള്ള തേൻമൊഴിയുടെ പോസ്റ്റ് വായിച്ച ഒരു സുഹൃത്തിന്റെ സംശയം: സന്ദർശന വേളയിൽ നാം പറയുന്നതും ചെയ്യുന്നതും അവരറിയുന്നുണ്ടോ? തീർച്ചയായും അറിയും. അതുകൊണ്ടാണല്ലോ സന്ദർശന വേളയിൽ ഖബ്റാളിയെ സംബോധന ചെയ്തു കൊണ്ടു തന്നെ സലാം പറയുവാൻ തിരുമേനി സ്വ. പഠിപ്പിച്ചത്. കൂടെക്കൂടെ ജന്നതുൽ ബഖീഇൽ സന്ദർശനത്തിനെത്തിയിരുന്ന അവിടുന്ന് സലാം പറയാറുണ്ടായിരുന്നത് ഇങ്ങനെയാണ്:السَّلَامُ عَلَيْكُمْ دَارَ …

മയ്യിത്തിനു വേണ്ടി ഖത്തപ്പുര കെട്ടാമോ?

ഖത്തപ്പുര (ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി ഖബ്റിനു സമീപം ഉണ്ടാക്കുന്ന പുര) وعن البخاري تعليقا قال لمامات الحسن بن الحسن بن علي رضي الله عنه ضربت امرأته قبة-خيمة-علي قبره سنة ഇമാം ബുഖാരി റ. പറയുന്നു: “അലി റ.വിന്റെ പൌത്രന്‍ ഹസന്‍ റ. മരിച്ചപ്പോള്‍ അവരുടെ ഭാര്യ അദ്ദേഹത്തിന്‍റെ ഖബറിടത്തില്‍ …

ഖബ്ർ ചുംബിക്കുന്നതു ഹറാമാണോ?

ഖബ്ർ തൊട്ടു ചുംബിക്കൽ കറാഹത്താണ് എന്നാണ് ഭൂരിപക്ഷമതം. ബറകത് കാംക്ഷിച്ചു കൊണ്ടാണെങ്കിൽ അനുവദനീയമാണെന്ന് പറഞ്ഞവരും ഉണ്ട്. ഹറാമാണ് എന്ന് പറഞ്ഞവർ ആരും ഇല്ലെന്നതാണ് നേര്. തിരുവഫാതിനു ശേഷം മദീന വിട്ട സയ്യിദുനാ ബിലാൽ റ. പിന്നീട് മദീന സന്ദർശിക്കാൻ വന്ന ചരിത്രം പ്രസിദ്ധമാണ്. ഓർമകളിൽ വിജ്രംഭിതനായി ആ സ്വഹാബിവര്യൻ തിരുനബി സ്വ.യുടെ ഖബ്റുശ്ശരീഫിൽ മുഖമമർത്തി. തന്റെ …

ഖബ്ർ സിയാറത് അനുവദനീയമോ?

ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബ്ർ സന്ദർശനത്തിന് വിലക്കുണ്ടായിരുന്നു. പിന്നീട് ആ വിലക്ക് ഒഴിവാക്കി സന്ദർശിച്ചോളൂ എന്ന നിർദ്ദേശം വരുകയുണ്ടായി. ഇമാം മുസ്‌ലിം റ. നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം: ഖബ്ർ സന്ദർശനം ഞാൻ നിങ്ങൾക്കു വിലക്കിയിരുന്നല്ലോ, ഇനി ചെയ്തു കൊൾക (മുസ്ലിം 977). മറ്റൊരു നിവേദനത്തിൽ ഇതിന്റെ കൂടെ അൽപം വിശകലനം അധികമുണ്ട്: അതു …

മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാമോ?

മരണപ്പെട്ടവർക്കു വേണ്ടി ഖുർആൻ ഓതാം, അവർക്കതിന്റെ പ്രതിഫലം ലഭിക്കും. ദോഷങ്ങൾ പൊറുക്കപ്പെടുക, പദവികളിൽ ഉയർച്ച കിട്ടുക, ഖബ്റിൽ പ്രകാശവും ആനന്ദവും ലഭിക്കുക തുടങ്ങി വ്യത്യസ്തമായ നേട്ടങ്ങൾ അതുമൂലം അവർക്കു ലഭിക്കുന്നതാണ്. നിങ്ങളിൽ നിന്നു മരണപ്പെട്ടവർക്ക് വേണ്ടി യാസീൻ പാരായണം ചെയ്യൂ എന്ന ഹദീസ് അബൂദാവൂദ്(3121), ഇബ്നുമാജ (1448) തുടങ്ങിയ പലരും മഅ’ഖൽ ബിൻ യസാർ റ.വിൽ …