ദൈവാസ്തിക്യവും ശാസ്ത്രവും: 8 ജീവൻ സൃഷ്ടിച്ചത് അന്യഗ്രഹജീവികളാണെന്ന് നാസ്തികർ

ബോധപൂർവമുള്ള ഒരാളുടെ ഇടപെടൽ ഇല്ലാതെ ജീവൻ ഉത്ഭവിക്കുകയില്ലെന്ന ഗവേഷണ ഫലങ്ങൾ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ നാസ്തികരും നിരീശ്വരവാദികളുമായവരെ പ്രതിസന്ധിയിൽ ആഴ്ത്തിയിട്ടുണ്ട്. ദൈവത്തെ അംഗീകരിക്കാനും വയ്യ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ വക വെക്കാതിരിക്കാനും വയ്യ, എന്തു ചെയ്യും? ദൈവമല്ലാത്ത മറ്റെന്തെങ്കിലും ശക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്!! യൂടൂബിൽ പ്രശസ്ത നിരീശ്വരവാദി ബയോളജിസ്റ്റായ റിച്ചാർഡ് ഡോക്കിൻസിന്റെ ഒരു അഭിമുഖമുണ്ട്. Richard …

ദൈവാസ്തിക്യവും ശാസ്ത്രവും: 7 നാസ്തികരുടേത് യുക്തിശൂന്യമായ മിഥ്യാവാദം

ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ഏകകോശ ജീവിയുടെ ഫോസിലിനെ കുറിച്ച് എൽസോ ബർ‌ഗോറൺ കണ്ടെത്തിയ വസ്തുതകൾ ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതായിരുന്നു. ഫോസിലുകൾ വഹിച്ചിരുന്ന ഏറ്റവും പുരാതനമായ ശിലാപാളികളിൽ നേരത്തേ തന്നെ ഒരു ഏകകോശ ജീവിയുടെ ഫോസിലുകൾ പൂർണ്ണമായും രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ബർ‌ഗോറൺ മനസ്സിലാക്കിയ പ്രധാനപ്പെട്ട സത്യം. ഏറെ ആശ്ചര്യകരമായ വസ്തുത, …

ദൈവാസ്തിക്യവും ശാസ്ത്രവും: 6 ദൈവമില്ലെങ്കിൽ എങ്ങനെ ജീവനുണ്ടായി?

ലോകപ്രശസ്തനായ നിരീശ്വരവാദി ബയോളജിസ്റ്റ് റിച്ചാർഡ് ഡോക്കിൻസ് തന്റെ The Blind Watchmaker എന്ന പുസ്തകത്തിൽ എഴുതുന്നതു ഇങ്ങനെ വായിക്കാം: “…Although atheism might have been logically tenable before Darwin, Darwin made it possible to be an intellectually fulfilled atheist.”  “ഡാർവിനിനു മുമ്പ് നിരീശ്വരവാദത്തിനു യുക്തിസഹമായി വാദിച്ചു നിൽക്കാമായിരുന്നെങ്കിലും, ധൈഷണികമായി …

ദൈവാസ്തിക്യവും ശാസ്ത്രവും: 5 ശാസ്ത്രം ദൈവത്തിലെത്തുന്നു

നമ്മുടെ ‘യാഥാർഥ്യം’ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഒരു വിശദീകരണ ചട്ടക്കൂട് (an explanatory framework) വേണമെന്നു പറഞ്ഞല്ലോ. അതിനു ഇസ്‌ലാം അധ്യാപനം ചെയ്യുന്നതു പോലെ സമ്പൂർണമായ ഗുണഗണങ്ങളുള്ള, സൃഷ്ടികർത്താവും പരിപാലകനുമായ ഒരു ദൈവം ഉണ്ടെന്ന വിശ്വാസത്തേക്കാൾ മികച്ച യുക്തിയുക്തമായ ഒരു ടൂൾ വേറെയില്ല. ഇക്കാര്യം ശാസ്ത്രലോകവും പരസ്യമായി പറയുന്നു. ലളിതമായി മനസ്സിലാക്കുന്നതിന് ബയോളജിയിൽ നിന്നും ഫിസിക്സിൽ …

ദൈവാസ്തിക്യവും ശാസ്ത്രവും: 4 പ്രൈം റിയാലിറ്റി – സയന്റിഫിക് മെറ്റീരിയലിസം ഇരുട്ടിൽ തപ്പുകയാണ്

മനസിന്റെയും ശരീരത്തിന്റെയും അവസ്ഥകൾ തമ്മിലുള്ള പ്രകടവും വ്യക്തവും വിജാതീയവുമായ വ്യത്യാസങ്ങൾ ഈ പ്രപഞ്ചത്തിലെ സകല സംഗതികളുടെയും പ്രഭവം /പ്രൈം റിയാലിറ്റി ദ്രവ്യം (matter) ആണെന്ന വാദത്തെ തത്വശാസ്ത്രപരമായി ഖണ്ഡിക്കുന്നു. നമ്മുടെ മാനസികാവസ്ഥകൾ ആന്തരികവും സ്വകാര്യവുമാണ്, അവ വ്യക്തിനിഷ്ഠ അനുഭവങ്ങളായി (first-person subjects) മാത്രമേ ഉണ്ടാകൂ. എന്നാൽ, ഫ്രാൻസിbസ് ക്രിക്ക് പറഞ്ഞതുപോലെ ഒരു തന്മാത്ര അല്ലെങ്കിൽ നാഡീകോശം …

ദൈവാസ്തിക്യവും ശാസ്ത്രവും: 3 സ്വയം നിരസിക്കുന്ന ശാസ്ത്രീയ ഭൗതികവാദം

ഓരോരുത്തർക്കും അവനവന്റേതായ ഒരു ഫിലോസഫി ഉണ്ടാകും. നമുക്കതിനെ ലോകവീക്ഷണം എന്നു വിളിക്കാം. ഓരോരുത്തരുടെയും വിശ്വാസവും ഇതിലുൾപ്പെടുന്നു, അവരത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. മതം എന്നു പേരിട്ടെല്ലെങ്കിൽ പോലും ഇങ്ങനെയൊരു ‘വ്യക്തിഗത ഫിലോസഫി’ ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന നേരാണ്. എത്ര തീവ്രവാദിയായ നിരീശ്വരവാദിക്കും ലോകത്തെ നോക്കിക്കാണാൻ അയാളുടേതായ വിശ്വാസങ്ങളാൽ രൂപീകരിക്കപ്പെട്ട ഒരു വ്യാഖ്യാനക്കണ്ണട – interpretive lens – …

ദൈവാസ്തിക്യവും ശാസ്ത്രവും: 2 – നാസ്തികർ വൃത്തത്തിന്റെ തുടക്കം തിരയുന്നു

നമ്മുടെ നാട്ടിൽ ഹൈന്ദവ സന്യാസികൾ പൊതുവെ കാവി നിറമാണ് ധരിക്കുന്നത്. മുസ്‌ലിം പണ്ഡിതൻമാർ വെള്ളയും. തലപ്പാവും ശുഭ്രവസ്ത്രവും ധരിച്ച സന്യാസിയെയോ കാവി അരമുണ്ടു മാത്രമുടുത്ത ഉസ്താദിനെയോ നിങ്ങൾക്കു കാണാനാവില്ല. എന്നുവെച്ച്,  കാവിയെ കുറിച്ചോ വെള്ളയെ കുറിച്ചോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ പറയാമോ? പണ്ഡിതനെന്നോ പാമരനെന്നോ വിശേഷിപ്പിക്കാമോ? തീർച്ചയായും പറ്റില്ല. നിറങ്ങൾക്ക് സ്വന്തമായി മതമോ സ്റ്റാറ്റസോ ഇല്ല.  ഇസ്‌ലാമിന്റെയും …

𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚

𝑸𝒖𝒓𝒂𝒏 𝑫𝒆𝒃𝒖𝒏𝒌𝒔 𝑪𝒉𝒓𝒊𝒔𝒊𝒕𝒊𝒂𝒏𝒊𝒕𝒚 ഒന്ന് ക്രിസ്തു ദൈവമല്ല! മറിയയുടെ പുത്രന്‍ മിശിഹ ദൈവം തന്നെ എന്ന് വാദിച്ചവര്‍ നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. എന്നാല്‍ മിശിഹ പറഞ്ഞതോ, ‘യിസ്രയേൽ ജനമേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനെ മാത്രം ആരാധിപ്പിൻ’ എന്നത്രെ. അല്ലാഹുവിനു പങ്കാളിയെ ആരോപിക്കുന്നവന് അല്ലാഹു സ്വര്‍ഗം നിരോധിച്ചിരിക്കുന്നു. നരകമാണ് അവന്റെ വാസസ്ഥലം. അത്തരം അധര്‍മികള്‍ക്ക് ഒരു …

ദൈവാസ്തിക്യവും ശാസ്ത്രവും : ചേർത്തു വായനക്കൊരാമുഖം

മതം ശാസ്ത്രത്തിന്റെ പ്രതിപക്ഷത്താണ് എന്നു ചിലർ കരുതുന്നത് ശരിയല്ല. മതമെന്തെന്നോ ശാസ്ത്രമെന്തെന്നോ അറിയാത്തവരാണ് അങ്ങനെ പറയുന്നത്.  വാസ്തവത്തില്‍ രണ്ടു തരം ജ്ഞാന തൃഷ്ണകളുടെ ഗുണഫലങ്ങളാണിവ. ശാസ്ത്രം അന്വേഷിക്കുന്നത് ബാഹ്യപ്രപഞ്ചത്തെയാണ്. ഇന്ദ്രിയപരിധിയില്‍ വരുന്നത് മാത്രമാണ് ശാസ്ത്രത്തിന്റെ ലോകം. അതിന്റെ അന്വേഷണഭാവം ബഹിർമുഖമാണ്. അതേസമയം, മതം ബാഹ്യ ലോകത്തു നിന്ന് ആന്തരികമായ ഒരു പ്രപഞ്ചത്തിലേക്കു ദൃഷ്ടി തുറന്നു പിടിക്കുന്നു. …

ഖുർആൻ ബൈബിളിന്റെ കോപ്പിയല്ല : അമ്പത് ഉത്തരങ്ങൾ!!!

1. ആദാമിനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ മാലാഖമാരേയും സാത്താനെയും പടച്ചിട്ടുണ്ടെന്നു ഖുർആൻ. ബൈബിളിൽ മൗനം. 2. സ്വർഗത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മാലാഖ (FALLEN ANGEL) ആണ് സാത്താൻ എന്നു ബൈബിൾ. ഇതു ഖുർആൻ വിരുദ്ധമാണ്. 3. നോഹയുടെ ജനം വദ്ദ്, സുവാഅ്, യഗൂസ്, യഊഖ്, നസ്‌ർ എന്നീ പൂജാബിംബങ്ങൾക്ക് ഉപാസനയർപ്പിച്ചിരുന്നു എന്നു ഖുർആൻ. ബൈബിളിൽ മൗനം. …