ദൈവാസ്തിക്യവും ശാസ്ത്രവും 16 : ഭൗതികശാസ്ത്രത്തെ നിരാകരിക്കുന്ന ഭൗതികവാദം
ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ ഭൗതികശാസ്ത്രജ്ഞൻ റിച്ചാർഡ് കോൺ ഹെന്റിയുടെ Mental Universe എന്ന ലേഖനത്തിൽ ഐസക് ന്യൂട്ടണെ ഉദ്ധരിച്ചു പറയുന്നതു പോലെ നിരീശ്വരവാദത്തിന്റെ ആത്യന്തിക കാരണം, ‘ശരീരം പൂർണവും സമ്പൂർണ്ണവും സ്വതന്ത്രവുമായ ഒരു യാഥാർത്ഥ്യമാണ്’ എന്ന ധാരണയാണ്. ഭൗതിക വസ്തുക്കൾ “സ്വയം സമ്പൂർണ്ണവും ആത്യന്തികവുമായ ഒരു യാഥാർത്ഥ്യം” (a complete, absolute independent reality in …