ദൈവാസ്തിക്യവും ശാസ്ത്രവും : 9 ജിനോംകോഡുകൾ, ദൈവിക ഇടപെടലിന്റെ പാസ്‌വേഡുകൾ

ജിനോം കോഡുകൾ ജീവോത്പത്തിയെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിലപാടുകളെ രൂപപ്പെടുത്തുന്നത് എങ്ങനെ എന്നാണല്ലോ നാം ചർച്ച ചെയ്തു വന്നത്. ജർമൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്‌നോളജിയിലെ മുൻ ഡയറക്ടറും പ്രൊഫസറുമായ ഇൻഫർമേഷൻ സയന്റിസ്റ്റ് വെർണർ ഗിറ്റ് In the Beginning Was Information എന്ന പുസ്തകത്തിൽ എഴുതുന്നു:

“…According to a frequently quoted statement by the American mathematician Norbert Wiener (1894-1964) information cannot be a physical entity: ‘Information is information, neither matter nor energy. Any materialism which disregards this will not survive one day.’” “Werner Strombach, a German information scientist of Dortmund, emphasizes the nonmaterial nature of information by defining it as an ‘enfolding of order at the level of contemplative cognition.’” “Hans-Joachim Flechtner, a German cyberneticist, referred to the fact that information is of a mental nature, both because of its contents and because of the encoding process. This aspect is, however, frequently underrated: ‘When a message is composed, it involves the coding of its mental content, but the message itself is not concerned about whether the contents are important or unimportant, valuable, useful, or meaningless. Only the recipient can evaluate the message after decoding it.’” “It should now be clear that information, being a fundamental entity, cannot be a property of matter, and its origin cannot be explained in terms of material processes. We therefore formulate the following theorem. Theorem 1: The fundamental quantity of information is a non-material (mental) entity. It is not a property of matter, so that purely material processes are fundamentally precluded as sources of information.”

“… അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ നോർബെർട്ട് വീനറുടെ (1894-1964) ‘‘ഇൻഫർമേഷൻ എന്നു പറഞ്ഞാൽ ഇൻഫർമേഷൻ, അല്ലാതെ ദ്രവ്യമോ ഊർജ്ജമോ അല്ല. ഇതിനെ അവഗണിക്കുന്ന ഒരു ഭൗതികവാദവും ഒരു ദിവസം പോലും നിലനിൽക്കില്ല’ എന്ന പതിവായി ഉദ്ധരിക്കപ്പെടാറുള്ള പ്രസ്താവന പ്രകാരം (ജീനുകളിലുള്ള) വിവരങ്ങൾ ഭൗതിക വസ്തുവായിരിക്കാൻ പറ്റില്ല.”

“ഡോർട്മുണ്ടിലെ ജർമൻ വിവര ശാസ്ത്രജ്ഞനായ വെർണർ സ്ട്രോംബാക്ക് ‘ഇവ ധ്യാനാത്മക അവബോധ തലത്തിൽ നിർദ്ദേശങ്ങൾ ക്രമീകരിച്ചു വെക്കലാണ്’ എന്ന് നിർവചിച്ചു കൊണ്ട് വിവരങ്ങളുടെ അഭൗതിക സ്വഭാവത്തെ ഊന്നിപ്പറയുന്നു.”

“വിവരങ്ങൾക്ക്, അവയുടെ ഉള്ളടക്കവും എൻകോഡിംഗ് പ്രക്രിയയും കാരണം ഒരു മാനസിക സ്വഭാവമാണ് ഉള്ളതെന്ന വസ്തുത ജർമൻ സൈബർനെറ്റിസ്റ്റായ ഹാൻസ് യൊവാക്കിം ഫ്ലെക്‌റ്റ്നറും വിശദീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, ‘ഒരു സന്ദേശം രചിക്കപ്പെടുമ്പോൾ, അതിന്റെ മാനസിക ഉള്ളടക്കത്തിന്റെ കോഡിംഗാണ് അതുൾക്കൊള്ളുന്നത്, എന്നാൽ ആ സന്ദേശം തന്നെ അതിന്റെ ഉള്ളടക്കം പ്രധാനമോ അപ്രധാനമോ, മൂല്യവത്തോ, ഉപയോഗപ്രദമോ അതോ അർത്ഥശൂന്യമോ എന്നൊന്നും സ്വയം ഉത്കണ്ഠപ്പെടുന്നില്ല, ഡീകോഡ് ചെയ്തതിനു ശേഷം സ്വീകർത്താവിന് മാത്രമേ ആ സന്ദേശത്തെ വിലയിരുത്താൻ കഴിയൂ’ എന്ന വീക്ഷണം സാധാരണഗതിയിൽ വില മതിക്കപ്പെടാറില്ല.

“ഇപ്പോൾ തീർച്ചയായും ഒരു കാര്യം വ്യക്തമായിട്ടുണ്ടാവണം: ഇൻഫർമേഷൻ എന്നത് ഒരു മൗലികമായ അസ്തിത്വം ആയതിനാൽ ദ്രവ്യത്തിന്റെ സ്വഭാവം ഉള്ളതാവാൻ കഴിയില്ല, ഭൗതിക പ്രക്രിയകളുടെ അടിസ്ഥാനത്തിൽ അതിന്റെ ഉത്ഭവം വിശദീകരിക്കാനും കഴിയില്ല. അതിനാൽ, നാം താഴെ പറയുന്ന സിദ്ധാന്തം രൂപപ്പെടുത്തുന്നു. സിദ്ധാന്തം ഒന്ന്: വിവരങ്ങളുടെ മൗലിക പരിമാണം ഒരു അഭൗതിക (മാനസിക) വസ്തുവാണ്. ഇത് ദ്രവ്യത്തിന്റെ സ്വഭാവമുള്ളതല്ല, അതിനാൽ, വെറും ഭൗതിക പ്രക്രിയകൾ ഇൻഫർമേഷന്റെ സ്രോതസ്സുകളായി കാണുന്നത് അടിസ്ഥാനപരമായി അസാധ്യമാണ്.”

പറഞ്ഞു വന്നത്,  അർത്ഥം കല്പിക്കുക, പ്രതീകാത്മക പ്രാതിനിധ്യം പ്രയോജനപ്പെടുത്തുക എന്നതെല്ലാം മനസിന്റെ സ്വഭാവവും കഴിവുമാണ്. അല്ലാതെ, ദ്രവ്യത്തിന്റെയോ ഊർജ്ജത്തിന്റെയോ അല്ല. ലളിതമായി ഉദാഹരിച്ചാൽ, ഒരു ഗാനം ഒരു കോംപാക്റ്റ് ഡിസ്കിലോ ഐപോഡിലോ കാസറ്റ് ടേപ്പിലോ സംഗീതജ്ഞന്റെ തലയിലോ സൂക്ഷിക്കാൻ കഴിയുന്ന, മെറ്റീരിയൽ അല്ലാത്ത ഒരു വിവരദായക വസ്തുവാണ്. എന്നാൽ ഈ സംഭരണം ഏതായിരിക്കണമെന്ന് ആ ഗാനത്തിനു തന്നെ തീരുമാനിക്കാനാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഏതു തരം സ്‌റ്റോറേജിൽ നിന്നും സ്വതന്ത്രവും അന്യവുമായി ഈ ഗാനം നിലനിൽക്കുന്നു. ഒപ്പം ബുദ്ധിയും ബോധവുമുള്ള ഒരു മനസ്സിന്റെ, അഥവാ ഗാന രചയിതാവിന്റെ പ്രവർത്തനത്തിന്റെ ഫലമാണിത്. വിവരങ്ങൾ (ഇൻഫർമേഷനുകൾ) കൈമാറുന്നതിനും സംഭരിച്ചു വെക്കുന്നതിനും ദ്രവ്യവും ഊർജ്ജവും ഉപയോഗപ്രദമാണ്. പക്ഷേ, ആ വിവരങ്ങൾ തന്നെ ദ്രവ്യമോ ഊർജ്ജമോ അല്ല, അവ ബോധവും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ ഉത്പന്നമാണ്. ഒരു ഗാനം പോലും രചിക്കാൻ ബുദ്ധിശൂന്യമായ പ്രക്രിയകൾക്ക് കഴിയില്ലെങ്കിൽ, ജീവികളുടെ ഡിഎൻ‌എകളിൽ സൂക്ഷിച്ചിരിക്കുന്നതു പോലെയുള്ള ബ്രഹത്തും വിപുലവുമായ കോഡെഡ് ഇൻഫർമേഷനുകൾ നിർമ്മിക്കാൻ അവയ്ക്കൊരിക്കലും സാധിക്കുകയില്ല.

ഇവിടെ പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം, ജീവോത്പത്തിയെ കുറിച്ചു ഇതുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങൾ ജനിതക വിവരങ്ങളുടെ ഉത്ഭവത്തെ പറ്റിയുള്ള തത്വത്തോടു സമീകരിച്ചു പോലും വായിക്കാനാവില്ല എന്നതാണ്. മറിച്ച്, ജനിതക വിവരങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സ്റ്റോറേജിന്റെ, അല്ലെങ്കിൽ ജീവികളുടെ ഭൗതികവശത്തിന്റെ (ശരീരത്തിന്റെ) ഉത്ഭവത്തെ അഭിമുഖീകരിക്കാൻ മാത്രമേ ഇവ ഉപയോഗിക്കാൻ കഴിയൂ. അതായത്, ഉപര്യുക്ത ഉദാഹരണത്തെ തന്നെയെടുത്താൽ, ഇതഃപര്യന്തം ഉണ്ടായിട്ടുള്ള ജീവോത്പത്തിയെ കുറിച്ചുള്ള ഒരു സിദ്ധാന്തവും കോം‌പാക്റ്റ് ഡിസ്കിലെ ഗാനം എങ്ങനെയുണ്ടായി എന്ന പ്രശ്നത്തെ സഗൗരവം അഭിമുഖീകരിക്കുന്നില്ല. പ്രത്യുത, കോം‌പാക്റ്റ് ഡിസ്കിന്റെ ആവിർഭാവത്തെ കുറിച്ചു മാത്രമാണ് അവ സംസാരിച്ചു കൊണ്ടിരിക്കുന്നത്! ഇൻഫർമേഷൻ എന്നത് ദ്രവ്യത്തിൽ നിന്നും ഊർജ്ജത്തിൽ നിന്നും സ്വതന്ത്രമായ ഒരു അസ്തിത്വമാണ് എന്നു അംഗീകരിക്കാത്ത കപട ലോകവീക്ഷണമുള്ള മെറ്റീരിയലിസ്റ്റുകളും നാച്യുറലസിറ്റുകളും അല്ലാത്തവരെ ഇതു ആശ്ചര്യഭരിതരാക്കുന്നുണ്ട്.

ജീവോത്പത്തിയുമായി ബന്ധപ്പെട്ട ചർച്ചയിൽ ജീവിയുടെ വിവരങ്ങളെ കുറിക്കുന്ന അമൂർത്ത വശമായ ‘സന്ദേശവും’ ഭൗതികവശമായ വിവരശേഖരണത്തിനുള്ള ‘മാധ്യമവും’ തമ്മിലുള്ള വ്യത്യാസം ഭൗതിക ശാസ്ത്രജ്ഞനായ പോൾ ഡേവിസ്, തന്റെ The Fifth Miracle ൽ വ്യക്തമാക്കുന്നു:

“The laws of physics, which determine what atoms react with what, and how, are algorithmically very simple; they themselves contain relatively little information. Consequently they cannot on their own be responsible for creating informational macromolecules [such as even the most simple organism]. Contrary to the oft-repeated claim, then, life cannot be ‘written into’ the laws of physics…Once this essential point is grasped, the real problem of biogenesis [or life emerging through unintelligent processes] is clear. Since the heady success of molecular biology, most investigators have sought the secret of life in the physics and chemistry of molecules. But they will look in vain for conventional physics and chemistry to explain life, for that is the classic case of confusing the medium with the message.

“ആറ്റങ്ങൾ എന്തിനോട്, എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്ന് നിർണ്ണയിക്കുന്ന ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ (കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിനു ഉപയോഗിക്കുന്ന) അൽഗോരിതത്തിന്റെ ഭാഷയിൽ വളരെ ലളിതമാണ്; അവയിൽ‌ താരതമ്യേന കുറച്ച് വിവരങ്ങൾ‌ മാത്രമേ അടങ്ങിയിട്ടുള്ളൂ. തന്മൂലം, വിവരങ്ങളുടെ മാക്രോമോളിക്യൂളുകൾ [തഥൈവ, ഏറ്റവും ചെറിയ ഒരു ജീവിയെ പോലും] സ്വന്തം ഉത്തരവാദിത്തത്തിൽ സൃഷ്ടിക്കുവാൻ അവയ്ക്ക്  കഴിയുകയില്ല. ആവർത്തിച്ചുള്ള അവകാശവാദങ്ങൾക്കു വിരുദ്ധമായി, ഭൗതികശാസ്ത്ര നിയമങ്ങളിലേക്ക് ജീവനെ ‘എഴുതാൻ’ കഴിയില്ല… ഈ അടിസ്ഥാന വസ്തുത മനസ്സിലാക്കി കഴിഞ്ഞാൽ, ജീവോത്പത്തി [അല്ലെങ്കിൽ ബുദ്ധിശൂന്യമായ പ്രക്രിയകളിലൂടെ ജീവൻ ഉത്ഭവിക്കുക] എന്നതിലെ യഥാർത്ഥ പ്രശ്നം വ്യക്തമാണ്. മോളിക്യുളാർ ബയോളജിയുടെ അഭിമാനകരമായ വിജയത്തിനു ശേഷം, മിക്ക ഗവേഷകരും തന്മാത്രകളുടെ ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലുമാണ് ജീവന്റെ രഹസ്യം തേടിയിറങ്ങിയിട്ടുള്ളത്. എന്നിട്ടും, ജീവനെ വിശദീകരിക്കാൻ പരമ്പരാഗത ഭൗതിക ശാസ്ത്രത്തിലേക്കും രസതന്ത്രത്തിലേക്കും അവർ വെറുതെ തലയിടുന്നു. സന്ദേശവും മാധ്യമവും തമ്മിൽ കൂടിക്കുഴഞ്ഞു പോവുകയെന്ന പണ്ടു മുതലേ ശീലിച്ചു പോന്നിട്ടുള്ള സ്വഭാവമാണതിനു കാരണം.

തെറ്റായ ആശയ തലത്തിൽ നിന്നു കൊണ്ടു ഈ പ്രശ്‌നത്തെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യാൻ കഴിയില്ലെന്നു വ്യക്തമാക്കുന്ന ഒരു ഉദാഹരണം How We Could Create Life എന്ന തലവാചകത്തിൽ 2002 ഡിസമ്പറിൽ ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഡേവിസ് തന്നെ എഴുതിയിട്ടുണ്ട്:

“Trying to make life by mixing chemicals in a test tube is like soldering switches and wires in an attempt to produce Windows 98.” 

 “ഒരു ടെസ്റ്റ് ട്യൂബിൽ രാസവസ്തുക്കൾ കലർത്തി ജീവൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് സ്വിച്ചുകളും വയറുകളും സോൾഡർ ചെയ്തു വിൻഡോസ് 98 നിർമ്മിക്കാൻ മുതിരുന്ന പോലെയാണ്.”

✍🏻 Muhammad Sajeer Bukhari

Leave a Reply

Your email address will not be published. Required fields are marked *