ദൈവാസ്തിക്യവും ശാസ്ത്രവും: 11 ശാസ്ത്രത്തിനു ഉത്തരമില്ലാത്തതിന്റെ പേരല്ല ദൈവം

മലയാളത്തിൽ ചർച്ച ചെയ്തു കണ്ടിട്ടില്ലാത്ത ഒരു പരികല്പനയാണ് ഗോഡ് ഓഫ് ദി ഗ്യാപ്സ് എന്നത്. ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞരാണ് ഈ പദം പ്രയോഗിച്ചതും പ്രചരിപ്പിച്ചതും. ശാസ്ത്രീയ വിജ്ഞാനത്തിലെ വിടവുകൾ ദൈവാസ്തിക്യത്തിന്റെ തെളിവായി കണക്കാക്കുന്ന ഒരു തരം ദൈവശാസ്ത്ര വീക്ഷണകോണാണിത്. ഇതൊരു ബുദ്ധിശൂന്യമായ ഫാലസിയാണെന്നു നാസ്തികർ വിശദീകരിക്കാറുണ്ട്. എന്നാൽ, ഒരു സംഗതി ഉണ്ടെന്നതിനുള്ള തെളിവുകളുടെ അഭാവം അതു ഇല്ലെന്നും …

ദൈവാസ്തിക്യവും ശാസ്ത്രവും : 10 നാസ്തികത: യുക്തിയും ശാസ്ത്രവും പടിയിറങ്ങുന്നു

ദൈവശാസ്ത്രത്തെ പ്രത്യയ ശാസ്ത്രപരമായി എതിർക്കുന്ന / എതിർത്തിരുന്ന മുൻ‌നിരയിലുള്ള പല ശാസ്ത്രജ്ഞരെയും തത്ത്വചിന്തകരെയും ഇതുവരെ നാം പറഞ്ഞ വസ്തുതകൾ അമ്പരപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നടേ സൂചിപ്പിച്ചിരുന്നതു പോലെ, ജീവന്റെ ഉത്ഭവം എന്ന പ്രശ്നത്തിലേക്ക് അൽഗോരിത്മിക് ഇൻഫർമേഷൻ തിയറി പ്രയോഗിക്കുന്നതിനെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ രചയിതാവായ ഡോ. ഹുബർട്ട് പി. യോക്കി തീർച്ചയായും ദൈവശാസ്ത്രത്തെ അംഗീകരിക്കുന്ന ആളല്ല. മാൻഹട്ടൻ …

ദൈവാസ്തിക്യവും ശാസ്ത്രവും : 9 ജിനോംകോഡുകൾ, ദൈവിക ഇടപെടലിന്റെ പാസ്‌വേഡുകൾ

ജിനോം കോഡുകൾ ജീവോത്പത്തിയെ കുറിച്ചുള്ള ശാസ്ത്രത്തിന്റെ നിലപാടുകളെ രൂപപ്പെടുത്തുന്നത് എങ്ങനെ എന്നാണല്ലോ നാം ചർച്ച ചെയ്തു വന്നത്. ജർമൻ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് ആൻഡ് ടെക്‌നോളജിയിലെ മുൻ ഡയറക്ടറും പ്രൊഫസറുമായ ഇൻഫർമേഷൻ സയന്റിസ്റ്റ് വെർണർ ഗിറ്റ് In the Beginning Was Information എന്ന പുസ്തകത്തിൽ എഴുതുന്നു: “…According to a frequently quoted …

ദൈവാസ്തിക്യവും ശാസ്ത്രവും: 8 ജീവൻ സൃഷ്ടിച്ചത് അന്യഗ്രഹജീവികളാണെന്ന് നാസ്തികർ

ബോധപൂർവമുള്ള ഒരാളുടെ ഇടപെടൽ ഇല്ലാതെ ജീവൻ ഉത്ഭവിക്കുകയില്ലെന്ന ഗവേഷണ ഫലങ്ങൾ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ നാസ്തികരും നിരീശ്വരവാദികളുമായവരെ പ്രതിസന്ധിയിൽ ആഴ്ത്തിയിട്ടുണ്ട്. ദൈവത്തെ അംഗീകരിക്കാനും വയ്യ, ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ വക വെക്കാതിരിക്കാനും വയ്യ, എന്തു ചെയ്യും? ദൈവമല്ലാത്ത മറ്റെന്തെങ്കിലും ശക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്!! യൂടൂബിൽ പ്രശസ്ത നിരീശ്വരവാദി ബയോളജിസ്റ്റായ റിച്ചാർഡ് ഡോക്കിൻസിന്റെ ഒരു അഭിമുഖമുണ്ട്. Richard …

ദൈവാസ്തിക്യവും ശാസ്ത്രവും: 7 നാസ്തികരുടേത് യുക്തിശൂന്യമായ മിഥ്യാവാദം

ഭൂമിയിലെ ഏറ്റവും പ്രായം കൂടിയ ഏകകോശ ജീവിയുടെ ഫോസിലിനെ കുറിച്ച് എൽസോ ബർ‌ഗോറൺ കണ്ടെത്തിയ വസ്തുതകൾ ജീവന്റെ ഉത്ഭവത്തെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ ഉത്തേജനം നൽകുന്നതായിരുന്നു. ഫോസിലുകൾ വഹിച്ചിരുന്ന ഏറ്റവും പുരാതനമായ ശിലാപാളികളിൽ നേരത്തേ തന്നെ ഒരു ഏകകോശ ജീവിയുടെ ഫോസിലുകൾ പൂർണ്ണമായും രൂപപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ബർ‌ഗോറൺ മനസ്സിലാക്കിയ പ്രധാനപ്പെട്ട സത്യം. ഏറെ ആശ്ചര്യകരമായ വസ്തുത, …

ദൈവാസ്തിക്യവും ശാസ്ത്രവും: 6 ദൈവമില്ലെങ്കിൽ എങ്ങനെ ജീവനുണ്ടായി?

ലോകപ്രശസ്തനായ നിരീശ്വരവാദി ബയോളജിസ്റ്റ് റിച്ചാർഡ് ഡോക്കിൻസ് തന്റെ The Blind Watchmaker എന്ന പുസ്തകത്തിൽ എഴുതുന്നതു ഇങ്ങനെ വായിക്കാം: “…Although atheism might have been logically tenable before Darwin, Darwin made it possible to be an intellectually fulfilled atheist.”  “ഡാർവിനിനു മുമ്പ് നിരീശ്വരവാദത്തിനു യുക്തിസഹമായി വാദിച്ചു നിൽക്കാമായിരുന്നെങ്കിലും, ധൈഷണികമായി …

ദൈവാസ്തിക്യവും ശാസ്ത്രവും: 5 ശാസ്ത്രം ദൈവത്തിലെത്തുന്നു

നമ്മുടെ ‘യാഥാർഥ്യം’ വിശകലനം ചെയ്യാൻ സഹായിക്കുന്ന ഒരു വിശദീകരണ ചട്ടക്കൂട് (an explanatory framework) വേണമെന്നു പറഞ്ഞല്ലോ. അതിനു ഇസ്‌ലാം അധ്യാപനം ചെയ്യുന്നതു പോലെ സമ്പൂർണമായ ഗുണഗണങ്ങളുള്ള, സൃഷ്ടികർത്താവും പരിപാലകനുമായ ഒരു ദൈവം ഉണ്ടെന്ന വിശ്വാസത്തേക്കാൾ മികച്ച യുക്തിയുക്തമായ ഒരു ടൂൾ വേറെയില്ല. ഇക്കാര്യം ശാസ്ത്രലോകവും പരസ്യമായി പറയുന്നു. ലളിതമായി മനസ്സിലാക്കുന്നതിന് ബയോളജിയിൽ നിന്നും ഫിസിക്സിൽ …

ദൈവാസ്തിക്യവും ശാസ്ത്രവും: 4 പ്രൈം റിയാലിറ്റി – സയന്റിഫിക് മെറ്റീരിയലിസം ഇരുട്ടിൽ തപ്പുകയാണ്

മനസിന്റെയും ശരീരത്തിന്റെയും അവസ്ഥകൾ തമ്മിലുള്ള പ്രകടവും വ്യക്തവും വിജാതീയവുമായ വ്യത്യാസങ്ങൾ ഈ പ്രപഞ്ചത്തിലെ സകല സംഗതികളുടെയും പ്രഭവം /പ്രൈം റിയാലിറ്റി ദ്രവ്യം (matter) ആണെന്ന വാദത്തെ തത്വശാസ്ത്രപരമായി ഖണ്ഡിക്കുന്നു. നമ്മുടെ മാനസികാവസ്ഥകൾ ആന്തരികവും സ്വകാര്യവുമാണ്, അവ വ്യക്തിനിഷ്ഠ അനുഭവങ്ങളായി (first-person subjects) മാത്രമേ ഉണ്ടാകൂ. എന്നാൽ, ഫ്രാൻസിbസ് ക്രിക്ക് പറഞ്ഞതുപോലെ ഒരു തന്മാത്ര അല്ലെങ്കിൽ നാഡീകോശം …

ദൈവാസ്തിക്യവും ശാസ്ത്രവും: 3 സ്വയം നിരസിക്കുന്ന ശാസ്ത്രീയ ഭൗതികവാദം

ഓരോരുത്തർക്കും അവനവന്റേതായ ഒരു ഫിലോസഫി ഉണ്ടാകും. നമുക്കതിനെ ലോകവീക്ഷണം എന്നു വിളിക്കാം. ഓരോരുത്തരുടെയും വിശ്വാസവും ഇതിലുൾപ്പെടുന്നു, അവരത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും. മതം എന്നു പേരിട്ടെല്ലെങ്കിൽ പോലും ഇങ്ങനെയൊരു ‘വ്യക്തിഗത ഫിലോസഫി’ ഉണ്ടെന്നത് എല്ലാവരും അംഗീകരിക്കുന്ന നേരാണ്. എത്ര തീവ്രവാദിയായ നിരീശ്വരവാദിക്കും ലോകത്തെ നോക്കിക്കാണാൻ അയാളുടേതായ വിശ്വാസങ്ങളാൽ രൂപീകരിക്കപ്പെട്ട ഒരു വ്യാഖ്യാനക്കണ്ണട – interpretive lens – …

ദൈവാസ്തിക്യവും ശാസ്ത്രവും: 2 – നാസ്തികർ വൃത്തത്തിന്റെ തുടക്കം തിരയുന്നു

നമ്മുടെ നാട്ടിൽ ഹൈന്ദവ സന്യാസികൾ പൊതുവെ കാവി നിറമാണ് ധരിക്കുന്നത്. മുസ്‌ലിം പണ്ഡിതൻമാർ വെള്ളയും. തലപ്പാവും ശുഭ്രവസ്ത്രവും ധരിച്ച സന്യാസിയെയോ കാവി അരമുണ്ടു മാത്രമുടുത്ത ഉസ്താദിനെയോ നിങ്ങൾക്കു കാണാനാവില്ല. എന്നുവെച്ച്,  കാവിയെ കുറിച്ചോ വെള്ളയെ കുറിച്ചോ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ പറയാമോ? പണ്ഡിതനെന്നോ പാമരനെന്നോ വിശേഷിപ്പിക്കാമോ? തീർച്ചയായും പറ്റില്ല. നിറങ്ങൾക്ക് സ്വന്തമായി മതമോ സ്റ്റാറ്റസോ ഇല്ല.  ഇസ്‌ലാമിന്റെയും …