മതം എന്തിന്? ഏത്?
നാമെല്ലാവരും മനുഷ്യരാണല്ലോ. ‘ഭൌമവിതാനത്തിൽ കാണുന്ന ഏതൊരു ജീവിയിൽ നിന്നും ഭിന്നമായി ‘ബുദ്ധിശക്തി”യാൽ അനു ഗ്രഹീതനായ ജീവിയാണ് മനുഷ്യൻ’ എന്നാണ് ജീവശാസ്ത്ര ഗ്രന്ഥിങ്ങളിൽ സാധാരണയായി മനുഷ്യനെ പരിചയപ്പെടുത്താറുള്ളത്. എന്നാൽ എന്താണ് മനുഷ്യൻ? അവൻ എങ്ങനെ ഉണ്ടായി? എന്തിന്, എവിടെ നിന്ന്, എങ്ങാട്ട് പോകുന്നു? ശാസ്ത്രലോകം പലവുരു ചോദിക്കുകയും പ്രതിവചിക്കുകയും ചെയ്തിട്ടും കിട്ടിയ ഉത്തരങ്ങളെല്ലാം അവ്യക്തങ്ങളും സൂക്ഷ്മതയില്ലാത്തവയും ആണ്. …