നോമ്പും നിയ്യതും

ചോദ്യം: നോമ്പിനു നിയ്യത്ത് വെക്കാന്‍ മറന്നു പോയാല്‍ പരിഹാരമുണ്ടോ?— ത്വാലിബ്‌, ഭൂതാനം ഉത്തരം: പരിഹാരമുണ്ട്, പറയാം.ഏതു കര്‍മത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്‌. അതു യഥോചിതം നിര്‍വഹിക്കണം. കുറുക്കുവഴികള്‍ ആരാധനയുടെ വിഷയത്തില്‍ ഉണ്ടാകരുത്. ഇക്കാര്യം  മനസിലുണ്ടായിരിക്കട്ടെ. രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിന്‍റെ മദ്ഹബ് തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ …

ബുദ്ധിയുള്ള ഭ്രാന്തന്മാര്‍!

ചോദ്യം: ഔലിയാകൾക്ക് ശരീഅത്ത് നിയമം ബാധകമല്ലേ…? നോമ്പിന് ഭക്ഷണം കഴിച്ചും, സമയത്ത് നിസ്ക്കരിക്കാത്തവരും ഔലിയാക്കളായി പരിഗണിക്കുന്നുണ്ട്. CM വലിയുളളാഹി ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ഇതിന്‍റെ മറുപടി ജദ്ബിന്‍റെ ഹാൽ എന്നാണ് പറയാറുള്ളത്. അപ്പോൾ കള്ള ഔലിയാക്കൾക്കും ഈ ന്യായം തന്നെ പറഞ്ഞ് കൂടെ…? അപ്പോൾ യഥാർത്ഥ ഔലിയാക്കളെ ഏങ്ങനെ തിരിച്ചറിയും…?— കെ.എൻ അബ്ദുൽ ലത്തീഫ് മുണ്ടേരി. കണ്ണൂർ …

കാന്തപുരം പള്ളി

“എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ ” എന്ന് ഖുർആൻ പറയുന്നു. എന്നിട്ടും “കാന്തപുരം പള്ളി” എന്ന് പറയുന്നത് ശരിയാണോ?  — ഒരു അനുഭാവി   ഉത്തരം: ശരിയാണ്, പറയാം!  റൂഹുൽ മആനിയിൽ നിന്നു വായിക്കാം: “തീർച്ചയായും, എല്ലാ പള്ളികളും അല്ലാഹുവിന്‍റെതാണ്‌ ” എന്നതിന്‍റെ വിവക്ഷ അവ അല്ലാഹുവിനെ മാത്രം ഉപാസിക്കാനുള്ളതാണ് എന്നത്രെ. മറ്റു പരിഗണനകളെ ആധാരമാക്കി അല്ലാഹുവല്ലാത്തവരിലേക്ക് …

അല്ലാഹു സലാം ചൊല്ലില്ലേ?

ചോദ്യം: “അല്ലാഹുവും അവന്‍റെ മലക്കുകളും നബിക്ക് മേല്‍ സ്വലാത്ത് ചെയ്യുന്നു. വിശ്വാസികളേ, നിങ്ങളും അദ്ദേഹത്തിന് സ്വലാത്തും സലാമും ചൊല്ലുക” എന്ന ആയത്തില്‍ വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സലാം എന്തുകൊണ്ടാണ് അല്ല്‍ഹുവും മലക്കുകളും ചെയ്യുന്നുണ്ട് എന്ന് പറയാത്തത്? — അബൂറാസി, ഏറോം ഉത്തരം: സലാം എന്ന വാക്കിനു ശാന്തി കൊണ്ടുള്ള അഭിവാദനം എന്നും കീഴൊതുങ്ങുക, വിധേയപ്പെടുക എന്നും ഇവിടെ …

പണ്ഡിതന്‍മാര്‍ക്ക് കറാമത്തില്ലേ?

ചോദ്യം: അല്ലാഹുവിനെ മാത്രം ഓര്‍ത്തു ഇബാദത്ത് ചെയ്യുന്ന അനേകം പേ­ര്‍ ധാരാളം കറാമതുക­ള്‍ പ്രകടിപ്പിക്കുന്നു. ഉലമാഇല്‍ നിന്ന് അങ്ങനെ പ്രകടമാകുന്നില്ല. എന്താണതിനു കാരണം? ആയിരം ആബിദിനെക്കാ­ള്‍ ശ്രേഷ്ടത ഒരു ആലിമിനു ആണെന്നല്ലേ നാം പറയാറുള്ളത്. ഉത്തരം: ആലിമിനു ആയിരം ആബിദിനേക്കാള്‍ ശ്രേഷ്ടത ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അവരിലൂടെയാണ് ദീന്‍ നിലനില്‍ക്കുന്നത്. “വിജ്ഞാനമാണ്‌ മതത്തിന്‍റെ ജീവന്‍” എന്ന് …

അല്ലാഹുവോ സുലൈമാന്‍ നബിയോ ആദ്യം?

ചോദ്യം: സൂറത്തുന്നംലിലെ 30-മത്തെ ആയതില്‍ സുലൈമാന്‍ നബി അ. ബില്ഖീസിനയച്ച കത്ത് പരാമര്‍ശിക്കുന്നു.”അത് സുലൈമാനില്‍ നിന്നുള്ളതാകുന്നു. ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍ ആരംഭിച്ചിട്ടുള്ളതാകുന്നു”. ഇതില്‍ അല്ലാഹുവിന്‍റെ പേരിനേക്കാള്‍ അദ്ദേഹത്തിന്‍റെ പേരിന് പ്രാഥമ്യം കല്‍പ്പിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?  — ഉബൈദ്, ടി.കെ. കോഴിക്കോട്. ഉത്തരം: ബില്‍ഖീസിനോട് തന്‍റെ കൊട്ടാരത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് അന്നത്തെ ഏറ്റവും വലിയ ചക്രവര്‍ത്തി കൂടിയായ …

ഒരു കുറ്റം, പല ശിക്ഷ!

ഇമാം ശാഫിഈ(റ)യോട് ഒരു ചോദ്യം:അഞ്ചു പേർ ഒരു സ്ത്രീയുമായി അവിഹിത ബന്ധത്തിലേർപ്പെട്ടു. ഒരാൾക്ക് വധശിക്ഷ, വേറൊരാൾക്ക് കല്ലേറ്, മറ്റൊരാൾക്ക് നൂറടി, ഇനിയുമൊരാൾക്ക് അമ്പതടി. അഞ്ചാമനെ വെറുതെ വിട്ടു. ഇതെങ്ങനെ?മറുപടി: “ഒന്നാം പ്രതി ഇസ്‌ലാമിക രാജ്യത്ത് നിയമങ്ങൾ പാലിച്ചു ജീവിച്ചു കൊള്ളാമെന്ന വ്യവസ്ഥയിൽ സർക്കാർ സംരക്ഷണം പറ്റിക്കഴിയുന്ന ദിമ്മിയ്യാണ്. അവൻ മുസ്ലിം സ്ത്രീയെ വ്യഭിചരിക്കുന്നതോടെ കരാർ ലംഘനം …

ചൈനയിൽ നോമ്പിന് നിരോധനമോ ?

റമളാൻ മാസത്തിൽ നോംബെടുക്കുന്നതിൽ നിന്നും ചൈനയിലെ മുസ്ലികളെ സർക്കാർ വിലക്കിയിരിക്കുന്നു എന്ന വാർത്ത വാർത്ത മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് ചൈനയിൽ വർഷങ്ങളായി ബിസിനസുകൾ നടത്തുന്ന മലയാളികൾ വെളിപ്പെടുത്തുന്നു. ചൈനയിലെ വിവിധ ഭാഗങ്ങളിൽ നിരവധി ഇഫ്താർ സംഗമങ്ങൾ നടക്കുന്നതായും പ്രാർത്ഥനകൾക്കും നോംബെടുക്കുന്നതിനും മറ്റും യാതൊരു തടസ്സങ്ങളും നേരിടുന്നില്ലെന്നും …

പുണ്യങ്ങളുടെ റമളാൻ

വിശ്വസിച്ചവരായുള്ളോരേ… നിങ്ങളുടെ പൂര്‍വീകര്‍ക്കെന്നപോലെ വ്രതാനുഷ്ഠാനം നിങ്ങള്‍ക്കും നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മ-ഭക്തിയുള്ളവര്‍ ആകുന്നതിനത്രെ അത് (വി. ഖുര്‍ആന്‍). പുണ്യങ്ങളുടെ പൂക്കാലം വിടര്‍ന്നിരിക്കുന്നു. വിശ്വാസിയുടെ കണ്ണിലും ഖല്‍ബിലും വസന്തം പൂത്തുനില്‍ക്കുന്നു. ഇലാഹീ പ്രീതിയില്‍ സ്വയം വിലയം പ്രാപിച്ച് വ്രതാനുസാരിയായി ആ മഹദ് സന്നിധിയില്‍ വിജയ പക്ഷം ചേരാനാണ് ഓരോ വിശ്വാസിയുടെയും ഹൃദയം വ്യഗ്രപ്പെടുന്നത്. നാഥാ… റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് …

മതപ്രബോധനം നടത്തേണ്ടതാര്?

ഇസ്‌ലാമിക പ്രബോധനം മതത്തിന്റെ ആഴമേറിയ ജ്ഞാനത്തിലേക്കും സൂക്ഷ്മതയിലേക്കുമുള്ള ആവശ്യകത അടിവരയിടുന്നു. ദേഹേച്ഛക്ക് വശംവദരായും അറിവില്ലായ്മയിലകപ്പെട്ടും എത്രയധികം മതപ്രബോധകരാണ് നിർബന്ധമായും അനുധാവനം ചെയ്യേണ്ട തെളിഞ്ഞ പാതയിൽ നിന്നു വ്യതിചലിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനികകാല പ്രതിസന്ധികളുടെ സ്വഭാവത്തെക്കുറിച്ചും സാമൂഹ്യ മൂല്യത്തിൽ വിശ്വസിച്ച് മതജീവിതം നയിക്കുന്നതിനെക്കുറിച്ചും നിസ്വാർത്ഥരായ മതപ്രബോധകർക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. പ്രബോധനം സാർത്ഥകമാകാൻ ചില നിബന്ധനകളുണ്ട്. പ്രബോധകനിൽ യഥാർത്ഥ …