കുട്ടിക്കാലം നിഷ്‌കളങ്കമായ ജീവിതകാലം

വരയും കുറിയുമൊന്നുമില്ലാത്ത ശൂന്യമായ വെള്ളക്കടലാസ് പോലെയാണ് കുട്ടികളുടെ മനസ്സ്. നിഷ്‌കപടമായ മനസ്സോടെയാണ് ഓരോരുത്തരും ജനിക്കുന്നത്. എന്തിനോടെങ്കിലും പ്രത്യേകമായുള്ള ആകര്‍ഷണമോ, അനുകൂലമോ പ്രതികൂലമോ ആയ സമീപനമോ ജന്മസിദ്ധമായി ഉണ്ടാകുന്നതല്ല; കുടുംബാന്തരീക്ഷത്തില്‍നിന്ന് കിട്ടുന്നതാണ്. ഇക്കാര്യം ലളിതമായിപ്പറയുന്ന ഒരു ഹദീസ് വളരെ പ്രാധാന്യത്തോടെ എടുത്തുദ്ധരിച്ച ശേഷം അതേക്കുറിച്ച് സംസാരിക്കുന്നുണ്ട് ഇഹ്‌യാഅ്. ‘ഓരോ ശിശുവും ജനിക്കുന്നത് നിഷ്‌കളങ്കവും ശുദ്ധവുമായ പ്രകൃതിയിലാണ്. അവനെ …