വിശുദ്ധ ഖുര്‍ആന്‍ മുഹമ്മദ്‌ നബി സ്വ.യുടെ രചനയോ? ഭാഗം രണ്ട്

വിശുദ്ധ ഖുര്ആനിന്റെ സാഹിത്യ വിസ്മയം


വിശുദ്ധ ഖുര്ആനിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ സാഹിത്യമേന്മ തന്നെ. അറബി ഭാഷയിലാണല്ലോ അതിന്റെ അവതരണം. അറബി സാഹിത്യത്തില്എക്കാലത്തും ഉണ്ടായിട്ടുള്ള ഏതു മികച്ച കൃതിയേയും മറികടക്കുന്ന ഔന്നത്യവും സമ്പൂര്ണതയും വിശുദ്ധ ഖുര്ആന്മാത്രം സ്വന്തമാണ്. ഉല്കൃഷ്ടമായ ഒരു സാഹിത്യ വിസ്മയത്തിനു ഉണ്ടാകേണ്ട മഹത്ഗുണങ്ങള്ക്ക് ഒരു മാതൃകയാണ് വിശുദ്ധ ഖുര്ആന്‍. സാഹിത്യത്തിന്റെ ഏതു അളവുകോലും എടുത്തു ഒന്നാം അദ്ധ്യായം മുതല്അവസാനത്തെ അദ്ധ്യായം വരെ പരിശോധിക്കുക. സാഹിതീയ മാനദണ്ഡങ്ങള്അതിശയിച്ചു പോകും! ഒരിടത്തുപോലും നിലവാരമില്ലാത്ത ഒരു പദമോ ഒരു വാക്യമോ പ്രയോഗിച്ചിട്ടില്ല. സാരോപദേശങ്ങളാകട്ടെ ശാസ്ത്രസൂചനകളാകട്ടെ, താക്കീതാവട്ടെ സുവിശേഷമാകട്ടെ, ചരിത്രമാകട്ടെ പ്രവചനമാകട്ടെവിഷയം എന്തുതന്നെയായിരുന്നാലും ഓരോയിടത്തും ഉചിതമായ ശൈലിയില്ഏറ്റവും അനുയോജ്യവും ഏറ്റവും മികച്ചതുമായ പദങ്ങള്മാത്രം കൃത്യമായി സമ്മേളിച്ചിരിക്കുന്നു. രാകിമിനുക്കിയ വര്ണാഭമായ രത്നകല്ലുകള്ഒരു ഹാരത്തില്കോര്ത്തിണക്കിയിരിക്കുന്ന പോലെ ആദ്യാന്തം ചെത്തിയുരച്ചു പാകപ്പെടുത്തിയ പദങ്ങള്‍. ഭാഷ അറിയാവുന്ന ആരെയും സ്വാധീനിക്കുന്ന, സ്വാധീനിക്കുകയും അനുഭൂതിയുടെ ഹരം പിടിപ്പിച്ചിട്ടുള്ളതുമായ ഇണക്കമാണ് അവയ്ക്കുള്ളത്. ഇസ്ലാമിന്റെ ഏറ്റവും കടുത്ത വിരോധികളില്സാഹിത്യത്തില്അഗ്രഗണ്യരായിരുന്നവര്പോലും വിശുദ്ധ ഖുര്ആനിന്റെ വശ്യതക്ക് മുമ്പില്അമ്പരന്നിട്ടുണ്ട്. സമാനമെന്നതു പോട്ടെ, സാഹിതീയ നിലവാരത്തില്അതിന്റെ ഏഴയലത്ത് എത്തുന്ന ഒരു രചനയെങ്കിലും ഇത:പര്യന്തം ഉണ്ടായിട്ടില്ല. പല വിഷയങ്ങളും വിശുദ്ധ ഖുര്ആനില്പലയിടങ്ങളിലായി ആവര്ത്തിക്കുന്നുണ്ട്. എന്നാല്ഓരോ തവണയും ആവര്ത്തിക്കുന്നത് തീര്ത്തും വ്യത്യസ്തമായ സന്ദര്ഭങ്ങളാലും പശ്ചാത്തലത്താലും അലംകൃതമായിട്ടായിരിക്കും. അതിനാല്ഒരിടത്തുപോലും ആവര്ത്തനവിരസതയില്ലെന്നു മാത്രമല്ല, വിഷയഗ്രാഹ്യത വര്ദ്ധിക്കുകയും ചെയ്യുന്നു. പതിന്നാലര സഹസ്രാബ്ദങ്ങള്ക്ക് ശേഷവും അറബി ഭാഷയിലെ ഉന്നത സാഹിത്യത്തിന്റെ് ഏറ്റവും നല്ല മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിശുദ്ധ ഖുര്ആസന്തന്നെ. സാധാരണഗതിയില്ഏതു ഭാഷയും കാലത്തിന്റെി ഗതിക്കൊത്ത് മാറുന്നു. നമ്മുടെ മലയാളം തന്നെ നല്ല ഉദാഹരണമാണ്. മലയാള മനോരമ പത്രത്തില്വരുന്ന നൂറു കൊല്ലം മുമ്പ്എന്ന പംക്തി ശ്രദ്ധിക്കുന്നവര്ക്ക് അതറിയാം. എന്നാല്നൂറ്റാണ്ടുകളുടെ ഗതിമാറ്റത്തിനു തെല്ലും പോറല്ഏല്പ്പികക്കാന്പറ്റാത്ത വിധം വിശുദ്ധ ഖുര്ആനന്അറബി ഭാഷയെ അടക്കി ഭരിക്കുന്നു. ഇപ്പോഴും സാഹിത്യമൂല്യമുണ്ടെന്നു വിചാരിക്കപ്പെടുന്ന ഏതൊരു എഴുത്തുകാരനും പ്രഭാഷകനും അതിനെ അനുകരിക്കുന്നു. പതിന്നാലര നൂറ്റാണ്ടുകള്ക്ക്ക മുമ്പ് വിശുദ്ധ ഖുര്ആതന്സ്ഥാപിച്ച ഭാഷാരീതിയും സാഹിത്യശൈലിയും തന്നെ ഇന്നും തദ്വിഷയകമായ മാനദണ്ഡമായി നിലകൊള്ളുന്നു. ലോകത്തെ മറ്റൊരു ഭാഷക്കും പറയാനില്ലാത്ത സവിശേഷതയാണിത്. സഹസ്രാബ്ദങ്ങള്ക്കിളപ്പുറത്തേക്ക് നീളുന്ന വിശുദ്ധ ഖുര്ആകനിന്റെത മഹത്തായ സ്വാധീനമാണ് അത്. വിശുദ്ധ ഖുര്ആ്ന്പ്രയോഗിച്ച ഏതെങ്കിലുമൊരു പദം അറബിസാഹിത്യം ഇന്നുവരെ വര്ജിവച്ചിട്ടില്ല. ഏതെങ്കിലും പ്രയോഗ രീതി അപരിഷ്കൃതം എന്ന് ആരോപിക്കപ്പെട്ടിട്ടുമില്ല. എല്ലാ രീതികളും ഇന്നും വ്യാപകമായി നിലനില്ക്കുഎന്നു എന്ന് മാത്രമല്ല, ഭാഷാസൗന്ദര്യത്തിന്റെന അളവുകോലായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു!! ഇനി പറയൂ, ഇതിനു സമാനം എന്നു ആരോപിക്കാവുന്ന ഒരു ഗ്രന്ഥം ചൂണ്ടിക്കാണിക്കാമോ? ആരാണത് രചിച്ചത്Leave a Reply

Your email address will not be published. Required fields are marked *